കൊച്ചി: ഇന്റർനാഷണൽ പെപ്പർ കമ്യൂണിറ്റി (ഐപിസി)യുടെ യോഗം കൊച്ചിയില്‍ ആരംഭിച്ചു. ലേ മെറിഡിയന് ഹോട്ടലില്‍ നടക്കുന്ന യോഗത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നു രാവിലെ നടക്കും.
സ്പൈസസ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ സംഗീത വിശ്വനാഥന് മുഖ്യപ്രഭാഷണം നടത്തും. ഐപിസി എക്സിക്യൂട്ടീ വ് ഡയറക്ടര്‍ മരീന എന്‍. അഗ്രെയ്നി പ്രസംഗിക്കും. തുടര്‍ന്നു നടക്കുന്ന ബിസിനസ് സെഷനില്‍ സിന്തൈറ്റ് എക്സിക്യൂട്ടീവ് ചെയര്മാന് ഡോ. വിജു ജേക്കബ്, ആസ്റ്റാ എക്സിക്യൂട്ടീപ് ഡയറക്ടര്‍ ലാറ ഷുമോവ്, അന്നാസ്റ്റര്സ്ലക്, സുഷമ ശ്രീകണ്ഠത്ത്, ജസ്വീന്ദര് സിംഗ് സേത്തി എന്നിവര്‍ പ്രസംഗിക്കും.
നാളെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, വിയറ്റ്നാം, ബ്രസീല്‍, കമ്പോഡിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ അതത് രാജ്യങ്ങളിലെ കുരുമുളക് ഉത്പാദന കയറ്റുമതി സ്ഥിതികളെക്കുറിച്ച് ചര്‍ച്ച ചെയ്യും. വ്യാഴാഴ്ച ചര്ച്ചകളിന്മേല് അവലോകനവും സമാപനസമ്മേളനവും നടക്കും.
ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, വിയറ്റ്നാം എന്നീ കുരുമുളക് ഉത്പാദക സ്ഥിരാംഗങ്ങളായ രാജ്യങ്ങളില്‍നിന്നും അസോസിയേറ്റ് അംഗരാജ്യങ്ങളായ പാപ്പുവ ന്യൂ ഗിനിയ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍നിന്നായി 200ലധികം പ്രതിനിധികള്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് സുഗന്ധവ്യഞ്ജന പ്രദർശനവും നടക്കും.